കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, July 03, 2006

ഒരു എസ്.എം.എസ് സങ്കടം

എന്തെല്ലാമായിരുന്നു...റോണാള്‍ഡീഞ്ഞോ...റോബീഞ്ഞോ... ഓടിഞ്ഞോ...തിരിഞ്ഞോ.... മറിഞ്ഞോ... പിഴിഞ്ഞോ... പറഞ്ഞോ... കഴിഞ്ഞോ... കഫു.... ബഫു.... കുങ്ഫു... കാക്ക.... കൊക്ക്... കിളി... റിവാള്‍ഡോ... റോണാള്‍ഡോ... വാടോ... പോടോ...

പൊട്ടി മോനേ, പൊട്ടി.
പോയളിയാ പോയി :(

13 Comments:

At Monday, July 03, 2006 9:40:00 AM, Blogger Adithyan said...

പോയളിയാ പോയി :(

 
At Monday, July 03, 2006 9:49:00 AM, Blogger അരവിന്ദ് :: aravind said...

പോട്ടളിയാ പോട്ട്..

ഏതോ സിനിമയില്‍ പറഞ്ഞപോലെ..
എന്നാ ബഹളമായിരുന്നു!
അതിനെടേല്‍ ആരാണ്ടും എതാണ്ടും കണക്കും കൊണ്ടും വന്നാരുന്നു..എന്നതാ, മൂവായിരത്തീന്ന് പതിനായിരം കുറച്ചാല്‍ പന്ത്രണ്ട് കിട്ടുമെന്നോ അതുകൊണ്ട് ബ്രസീല് ജയിക്കുമെന്നോ, കപ്പെടുക്കുമെന്നോ, തലകുത്തിമറീമെന്നോ..പഷ്ട്!

:-)) ഹി ഹി.

 
At Monday, July 03, 2006 10:03:00 AM, Blogger ഇടിവാള്‍ said...

ആദി.. അരവിന്ദോ...
ഞമ്മന്റെ കൂടെ പോരുന്നോ ??
പോര്‍ച്ചുഗലിലേക്ക്‌ ?? ഫിഗോ സോള്‍ ഗെഡിയാ...

കപ്പെടുക്കും ഷുവറാ !!!

 
At Monday, July 03, 2006 10:07:00 AM, Blogger ശ്രീജിത്ത്‌ കെ said...

ആദിത്യാ, കലക്കി പോസ്റ്റ്. ബ്രസീലും അര്‍ജന്റീനയും പോയതോടുകൂടി എനിക്കും കളി കാണാനുള്ള താല്പര്യം പോയി. ഫൈനല്‍ കാണുന്നില്ല എന്ന് വച്ച്. ആ സമയം കേരളാമീറ്റ് കഴിഞ്ഞ് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരിക്കും.

 
At Monday, July 03, 2006 11:09:00 AM, Blogger അരവിന്ദ് :: aravind said...

ഇല്ല ഇടിവാളൂജീ ഹില്ല.

പോര്‍ച്ചുഗീസ് റെസ്റ്റോറന്റില്‍ ഇന്നാള് പോയപ്പം, പച്ചമീനും ഉപ്പിട്ട പുഴുങ്ങിയ കെഴങ്ങിനും എന്റെ പേഴ്സു കീറുന്നപോലെ കാശു വാങ്ങിച്ചതിന്റെ കലിപ്പ് എനിക്കിപ്പോഴും തീര്‍ന്നിട്ടില്ല.

ഇനി ഞാന്‍ പാസ്റ്റ-പിസ്റ്റ കൊളാമന്‍സ് ഇറ്റലിക്കാരോട് കൂടി. അല്ലെങ്കില്‍ എന്റെ കമ്പനിക്കാരായ ജര്‍മനിയോട് കൂടി.

 
At Monday, July 03, 2006 11:25:00 AM, Blogger ദില്‍ബാസുരന്‍ said...

ഇനി മണ്ണും ചാരി നിന്ന ഇറ്റലിയെങ്ങാനും നമ്മുടെ പെണ്ണിനേയും കൊണ്ട് പോയാലോ?

 
At Wednesday, September 20, 2006 8:34:00 AM, Anonymous Anonymous said...

ഹോ! അങ്ങിനെ അവസാനം ഇന്ത്യ ഒരു കളി ജയിച്ചു

 
At Tuesday, October 17, 2006 2:17:00 PM, Anonymous Anonymous said...

കേരളം മഹാരാഷ്ട്ര കളി എന്തായി?

 
At Tuesday, October 17, 2006 2:20:00 PM, Anonymous സന്തോഷ് ട്രോഫി said...

കേരളം മഹാരാഷ്ട്ര കളി എന്തായി?

 
At Tuesday, October 17, 2006 2:29:00 PM, Anonymous Anonymous said...

കേരളം 1 (29 അബ്ദുള്‍ നൌഷാദ്)
മഹാരാഷ്ട്ര 1 (8 കാസിഫ് ജമാല്‍)

Points table

 
At Tuesday, October 17, 2006 2:35:00 PM, Anonymous സന്തോഷ് ട്രോഫി said...

കേരളവും മഹാരാഷ്ട്രവും സെമിയില്‍..

 
At Wednesday, October 18, 2006 2:21:00 PM, Anonymous ആസ്‌ത്രേലിയ said...

പോയി മക്കളേ, ഇന്നത്തെ കളി കയ്യീന്ന് പോയി

 
At Thursday, October 19, 2006 12:45:00 PM, Anonymous സന്തോഷ് ട്രോഫി said...

കേരളം 2 : കര്‍ണാടകം 1

 

Post a Comment

<< Home