കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Tuesday, June 27, 2006

പഞ്ചപാവം ബി സി സി ഐ

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു വന്‍ സംഭവമാണ് എന്ന ധാരണയാണ് ഏതൊരാള്‍ക്കും ഉണ്ടാവുക. എന്നാല്‍ നമ്മുടെ ബി സി സി ഐ ഒരു പഞ്ചപാവമാണെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.

നമ്മുടെ
ഇടിവാള്‍ പറഞ്ഞത് പോലെ കള്ള് ഷാപ്പിന് പോലും വെബ് സൈറ്റുള്ള ഇക്കാലത്ത്, സ്വന്തമായി ഒരു സെര്‍വര്‍ പോയിട്ട് ഒരു സൈറ്റ് പോലുമില്ല നമ്മുടെ ബി സി സി അണ്ണന്മാര്‍ക്ക്. “ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍” എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനെ കുറിച്ചുള്ള എന്ത് ചോദ്യത്തിനും അണ്ണന്മാരുടെ മറുപടി. ഇന്ത്യ കളിക്കുന്ന കളികളുടെ ലൈവ് കമന്ററി, ഓരോ ക്യാച്ചിന്റേയും ബൌണ്ടറിയുടേയും വരെ പടങ്ങള്‍ ലൈവായി അപ്പപ്പോള്‍ തുടങ്ങി ഇന്നേ വരെ മാളോകര്‍ കണ്ടിട്ടില്ലാത്ത സെറ്റപ്പുകളൊക്കെ ഈ സൈറ്റില്‍ ഉണ്ടാവുമെന്നാണ് അവസാനമായി കേട്ടത്. പക്ഷെ ഇത് ഡാല്‍മിയ അണ്ണന്‍ പുലിയും ഗാംഗുലി പുപ്പുലിയുമായി വിലസിയിരുന്ന കാലത്താണ് കേട്ടത്. ഇപ്പോഴത്തെ അണ്ണന്മാരും പണ്ടത്തെ അണ്ണന്മാരും തമ്മിലുള്ള മൊഡയില്‍ പെട്ട് സൈറ്റിന്റെ ചീട്ട് കീറി എന്നാണെനിക്ക് തോന്നുന്നത്. ഇനി ഇതിനൊന്നും സമയമില്ലാഞ്ഞിട്ടാവുമോ ?

ഇത് കണ്ടപ്പോളാണ് ബി സി സി ഐയെ ഓര്‍ത്ത് എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞത്. ലോക ക്രിക്കറ്റിന്റെ മേലാളന്മാ‍രായ ഐ സി സി യുടെ വെബ് സൈറ്റില്‍ കൊടുക്കാന്‍ സ്വന്തമായി ഒരു തപാല്‍ മേല്‍ വിലാസം പോലും ഇല്ലാത്തവരാണ് ഇവര്‍. കൊടുത്തിരിക്കുന്ന മേല്‍ വിലാസം മുന്‍ സെക്രട്ടറി ശ്രീ.എസ്.കെ.നായര്‍ സാറിന്റെ വീടിന്റേതാണെന്ന് തോന്നുന്നു. അണ്ണന്മാര്‍ തമ്മില്‍ ഉടക്ക് നിലനില്‍ക്കുകയാണ് എന്നിരിക്കെ, ഈ വിലാസത്തില്‍ വരുന്ന കത്തുകള്‍ ‍നായര്‍ സാര്‍ ബി സി സി ഐക്ക് കൈമാറാറുണ്ടോ ആവോ.

എന്തായാലും പാവം നമ്മുടെ ബി സി സി ഐ.

8 Comments:

At Tuesday, June 27, 2006 9:30:00 AM, Blogger Unknown said...

ആ ഇ മെയില്‍ അഡ്രസ്സും എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു.

 
At Tuesday, June 27, 2006 9:36:00 AM, Blogger ഇടിവാള്‍ said...

ദില്‍ബൂ:
ഈ അഡ്രസ്സ്‌ കണ്ടിട്ട്‌, പണ്ടത്തെ ബി.സി.സി.ഐ സെക്രട്ടറി, എസ്‌.കെ. നായരുടെ വീട്ടഡ്രസ്സാന്നു തോന്നുണൂ !

 
At Tuesday, June 27, 2006 9:57:00 AM, Blogger Santhosh said...

ക്രിക് ഇന്‍ഫോയിലെ ഡാറ്റ ഡ്യൂപ്ലികേറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഫുള്‍ അഡ്രസ്സ് സിന്‍സ് 1926... ഹ ഹ ഹ!!

 
At Tuesday, June 27, 2006 10:21:00 AM, Blogger Unknown said...

സന്തോഷ്,
ക്രിക്ക് ഇന്‍ഫോയില്‍ ഇങ്ങനെ ഒരു ഡാറ്റ ഉള്ള വിവരം അറിയില്ലായിരുന്നു.
സ്വന്തം,
ദില്‍ബാസുരന്‍

 
At Tuesday, June 27, 2006 10:30:00 AM, Blogger Santhosh said...

ഇതാണ് ഞാനുദ്ദേശിച്ചത്. ഇന്ത്യയില്‍ ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരുടെയും വിവരം ഇവിടെയുണ്ട്. ഒരു മെയിലിംഗ് അഡ്രസ്സും ഒരു ഫോണ്‍/ഫാക്സ് നമ്പറും മാത്രമായിരിക്കും ഒരു പക്ഷേ മിസ്സിംഗ്. ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയില്‍ ആ ഡാറ്റയില്‍ ഞാന്‍ വലിയ തല്പരനല്ല:)

 
At Wednesday, June 28, 2006 3:31:00 AM, Blogger Unknown said...

സന്തോഷ്,
കളിക്കാരുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നെങ്കില്‍ നേരിട്ട് വിളിച്ച് തെറി പറയാമായിരുന്നു എന്ന് വിചാരിക്കുന്ന കളിക്കമ്പക്കാരുമുണ്ട്. സൈറ്റിലെ വിവരം ചൂണ്ടിക്കാണിച്ചതിന് നന്ദി.

 
At Wednesday, June 28, 2006 4:15:00 AM, Blogger myexperimentsandme said...

കായിക ബ്ലോഗിനും ക്രിക്കറ്റ് ലേഖനങ്ങള്‍ക്കും ഒരു അത്യപൂര്‍വ്വ അതിപ്രശസ്ത ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ എല്ലാവിധ ഭാവുകങ്ങളും. ഞാന്‍ ഞങ്ങളുടെ നാട്ടിലെ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു.

 
At Wednesday, June 28, 2006 6:18:00 AM, Blogger Unknown said...

വക്കാര്യേ... ഇത്രയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനെ പറ്റി എഴുതാനുള്ള പദാവലിയൊന്നും എന്റെ കൈയ്യിലില്ലേ....

ആ ഷൂട്ടര്‍ എന്ന പന്തിനെപ്പറ്റി കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. WC 2007ല്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ടായി ഇറക്കാം. പക്ഷെ ക്രെഡിറ്റ് വക്കാരിക്ക് തടയുമോ എന്ന കാര്യം സംശയമാണ്. ഇര്‍ഫാന്‍ പത്താന്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എറിഞ്ഞ പന്തുകളുടെ വേഗതയിലെ വ്യത്യാസം നോക്കിയാല്‍ അടുത്ത വര്‍ഷം പുള്ളിക്കാരന്‍ ഷൂട്ടര്‍ എറിയാനാണ് സധ്യത. പുള്ളി വക്കാരിയുടെ ബ്ലോഗ് വായിച്ച് കാണുമോ?

പന്തും ബാറ്റും സ്വന്തമായി ഉണ്ട് എന്നതിന്റെ ബലത്തില്‍ നിരവധി എല്‍ ബി അപ്പീലുകളെ ഞാനും അതിജീവിച്ചിട്ടുണ്ട്. “ഓന്‍ സമ്മയിക്കിണില്ലെങ്കില്‍ ഔട്ടാക്കണ്ട. പന്നി പന്തും ബാറ്റും പിന്നെ തരൂലാ” എന്ന് റണ്ണിങ് കമെന്ററി.

 

Post a Comment

<< Home