കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, June 26, 2006

താരതമ്യം ചെയ്യുമ്പോള്‍......

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി അറിയപ്പെടുന്നു. അതുപോലെത്തന്നെ ഷെയ്ന്‍ വോണ്‍ ഈ കാലഘട്ടത്തിലെ സ്പിന്നര്‍മാരില്‍ മുന്നിട്ട് നില്‍ക്കുന്നതായും. ഇവരെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉടന്‍ മനസ്സില്‍ വരുന്ന രണ്ട് പേരുകളാണ് സുനില്‍ ഗവാസ്കറും മുത്തയ്യാ മുരളീധരനും. ഒരേ ശ്വാസത്തില്‍ പേരുകള്‍ പറയുമെങ്കിലും മുരളിയുടേയും ഗവാസ്കറുടേയും സ്ഥാനം വിവിന്റേയും വോണിന്റേയും ഒരു പടി പിന്നിലാണെന്നാണ് പലപ്പോഴും പറഞ്ഞ് കേള്‍ക്കാറുള്ളത്. (മുരളിയുടെയും വോണിന്റേയും സ്ഥാനങ്ങളെ പറ്റി തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. Sub continentല്‍ നിന്നുള്ള ക്രിക്കറ്റ് നിരീക്ഷകര്‍ മുരളിക്ക് വേണ്ടി വാദിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഭൂരിപക്ഷവും വോണിനെ പിന്താങ്ങുന്നു. )

പറഞ്ഞ് വരുന്ന കാര്യം ഇതാണ്. വിവ് കളിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും വിനാശകാരമായ ബൌളിങ് നിര വിന്റീസിന്റേതായിരുന്നു. ഒന്ന് തിരിച്ച് വായിച്ചാല്‍ തന്റെ കാലത്തെ മികച്ച ബൌളിങ് നിരയെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നും പറഞ്ഞ് കൂടേ. എന്നാല്‍ ഗവാസ്കറുടെ കരിയറിലെ മികച്ചവയെന്ന് അറിയപ്പെടുന്ന ഇന്നിങ്സുകളില്‍ അധികവും വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ( ടെസ്റ്റില്‍ 13/34 സെഞ്ച്വറികള്‍, 2749 റണ്‍സ് 65.45 ശരാശരിയില്‍ വിന്റീസിനെതിരെ) . ഈ ഒരു കോണിലൂടെ നോക്കുമ്പോള്‍ ഗവാസ്കറുടെ സ്ഥാനം എന്താണ് ? തീര്‍ച്ചയായും വിവിനൊപ്പം എന്നാണ് എന്റെ പക്ഷം.

ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് നിര ഓസീസിന്റേതാണെന്നിരിക്കെ മുരളിയേയും വോണിനേയും താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതിവിവര കണക്കുകളുടെ കൂടെത്തന്നെ ഈ ഒരു കോണിലൂടേയും നമ്മള്‍ നോക്കേണ്ടതല്ലേ?

11 Comments:

At Monday, June 26, 2006 6:10:00 AM, Blogger ദില്‍ബാസുരന്‍ said...

ആരേയും അറിയിക്കാനൊന്നും നിന്നില്ല. കായികരംഗം കയ്യില്‍ കിട്ടിയ ഉടനെ ചാടി ഒരെണ്ണമങ്ങ് കാച്ചി. നിലവാരം കുറഞ്ഞ് പോയെങ്കില്‍ എന്നെ കല്ലെറിയുവിന്‍.

 
At Monday, June 26, 2006 6:41:00 AM, Blogger ഷാജുദീന്‍ said...

ഗാവസ്കര്‍ എന്നു കൊടുക്കുന്നതാണ് കുറേ കൂടി ശരി.മഹാ‍രാഷ്ട്രക്കാ‍രുടെ പ്രയോഗം അങ്ങനെയാണ്

 
At Monday, June 26, 2006 7:21:00 AM, Blogger ദില്‍ബാസുരന്‍ said...

sthuthiyayirikkatte,
ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ഗാവസ്കര്‍ തന്നെയാണ് ശരി.

 
At Monday, June 26, 2006 8:03:00 AM, Blogger ദില്‍ബാസുരന്‍ said...

ശനിയന്‍ ചേട്ടോയ്....
ആദ്യത്തെ വെടി ഞാന്‍ പൊട്ടിച്ചു. കൂടണില്ലേ...

 
At Monday, June 26, 2006 8:07:00 AM, Blogger സു | Su said...

അല്ല, തുടങ്ങിയോ? ഞാനൊന്നു ഓടിനോക്കിയിട്ട് വരാം. എന്തെങ്കിലും തടഞ്ഞാല്‍ പോസ്റ്റാം.

 
At Monday, June 26, 2006 9:51:00 AM, Blogger ദില്‍ബാസുരന്‍ said...

വെസ്റ്റ് ഇന്‍ഡീസ് 144/5
കുംബ്ലെ ഒരെണ്ണം കൂടി പിഴുതു. ഡ്രോ ആയാലും വിക്കറ്റ് വിക്കറ്റാണല്ലോ.

 
At Monday, June 26, 2006 2:25:00 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹായ്! അറിഞ്ഞില്ല മാഷേ.. ഒന്നുറങ്ങി എഴുന്നേറ്റപ്പോളെക്കും ഇത്ര സംഭവിച്ചോ? നന്നായി!

Sub continent - ഉപഭൂഖണ്ഡം

കണക്കുകളിലൂടെ തന്നെ വീക്ഷിക്കണം എന്നതാണ് കുറച്ചുകൂടി ശരി എന്ന് എനിക്കും തോന്നുന്നു.. അടുത്തിടെ ഐ സീ സി അങ്ങനെ പുതിയ റാങ്കിങ് ശൈലി പരിഷ്കരിച്ചത് ഓര്‍ക്കുന്നു.

 
At Monday, June 26, 2006 9:29:00 PM, Blogger saptavarnangal said...

ദില്‍ബാ..,
താരതമ്യം എല്ലായപ്പോഴും ഫിഗേഴ്സ്‌ ആന്‍ഡ്‌ സ്റ്റാറ്റ്സ്‌ വെച്ചു കൊണ്ടായിരിക്കും..എല്ലാ കളിക്കാരും ഒരിക്കലും ഒരേ പോലത്തെ സാഹചര്യങ്ങളില്‍ കളിക്കുന്നില്ലാ..അതുകൊണ്ടു തന്നെ താരതമ്യങ്ങള്‍ക്കു അതിന്റേതായ ന്യുന്യതകള്‍ ഉണ്ട്‌.

സണ്ണിയും വിവും ലോകോത്തര കളിക്കാര്‍..2 വ്യത്യസ്ത ശൈലിയില്‍ കളിക്കുന്നവര്‍..
=================================
ഓ . ടോ സഹായം
ശെയിലിയില്‍ -Shailiyil
ശൈ ലിയില്‍ - Shai liyil
രണ്ടാമത്തെത്‌ എങ്ങനെ space ഇല്ലാതെ എഴുതും?
(In first i removed space after pasting in this comment window. I use latest varamozhi 1.3.3 download to write in malayalam)

 
At Monday, June 26, 2006 9:37:00 PM, Blogger സിബു::cibu said...

സപ്തവര്‍ണ്ണമേ... 'Sailiyil' എന്നെഴുതൂ. സംശയം തീര്‍ക്കാന്‍ വരമൊഴി എഡിറ്ററിന്റെ Help > Lipi നോക്കൂ. കൂടുതല്‍ കാര്യങ്ങള്‍ http://varamozhi.wikia.com/wiki/Help:Contents/Mozhi എന്ന ലിങ്കിലുമുണ്ട്‌.

 
At Monday, June 26, 2006 9:56:00 PM, Blogger Adithyan said...

ഗവസ്ക്കറെപ്പറ്റി ഓര്‍ക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്നു മാത്രം പറഞ്ഞു നിര്‍ത്താന്‍ തോന്നുന്നു...

സ്വന്തം വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് ടീമിന്റെ ജയത്തേക്കാള്‍ പ്രാധാന്യം കൊടുത്ത ഒരു ബാറ്റിംഗ് ‘പ്രതിഭ’...

ഒരു അറുപതോവര്‍ മത്സരത്തില്‍ വില്ലോ അവസാനം വരെ എത്തിച്ചു അദ്ദേഹം നേടിയ ‘വിലപ്പെട്ട’ റണ്‍സ് നമ്മളാരും മറന്നിട്ടില്ലല്ലോ... :)

 
At Tuesday, June 27, 2006 6:52:00 AM, Blogger ദില്‍ബാസുരന്‍ said...

സു, ഓട്ടത്തിനെ പറ്റി ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.

ശനിയന്‍ മാഷേ, ഉറക്കം മുറയ്ക്ക് നടന്നോട്ടെ. ഉലക കോപ്പ കാരണം എന്റെ ഉറക്കത്തിന്റെ കാര്യം കട്ട പൊക.

സപ്തവര്‍ണ്ണം പറഞ്ഞത് വളരെ ശരി. ഉദാഹരണത്തിന് സച്ചിനേയും ബ്രാഡ്മാനേയും എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും ?(അതും ചെയ്ത് കണ്ടിട്ടുണ്ട്)

സിബു, വായിച്ചതിന് നന്ദി.

ആദിത്യന്‍ മാഷേ, സണ്ണിയെ ഒരു കളിക്കാരന്‍ എന്ന കണ്ണിലൂടെ കണ്ടാല്‍ മാത്രമേ നമുക്ക് ആരാധന തോന്നുന്നുള്ളൂ.ടീമിന് നല്‍കിയ സംഭാവനയുടെ കാര്യം എടുത്ത് പറയാന്‍ മാത്രമുണ്ടോ എന്ന് സംശയം തന്നെയാണ്.

കമന്റിയവര്‍ക്കെല്ലാം നന്ദി

 

Post a Comment

<< Home