കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:
കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:
ബ്രഹ്മശ്രീ, വെങ്കിടങ്ങ് ഇടിവാള്‍ പണിക്കര്‍....
ഇന്നലെ നടന്ന ക്വാ.ഫൈനല്‍ മല്‍സരത്തില്‍, കിരീടപ്രതീക്ഷയുമായി വന്ന അര്‍ജന്റിനയെ, ജെര്‍മനി 4-2 നു മലര്‍ത്തിയടിച്ചു. ജര്‍മനിയുടെ ഗോളി ലേഹ്‌മന്റെ, 8-ആം പാദത്തില്‍ ശുക്രദശ തെളിഞ്ഞതും, വെള്ളിയാഴ്ച വ്യാഴന്റെ അപഹാരമുണ്ടായതുമാണ് രണ്ടു ഗോള്‍ തടുത്തിടാന്‍ ഇദ്ദേഹത്തെ സഹായിച്ചത്.
ഇനിയുള്ള കളീകളില്‍, ഇംഗ്ലണ്ടിന്റെ, കോച്ച് എറിക്‍സണു, സാധാരണയുള്ള, പോര്‍ടുഗലോ ഗുളികോ ഫോബിയ, അതും ക്വാ.ഫൈനലുകള്ളില്‍ , 2-1 നു പോര്‍റ്റുഗല്‍ പെണ്ണും കൊണ്ടു പോകാനാണ് യോഗം . ബെക്കാംന്റെ, ഒന്നാം പാദത്തില്‍, പരിക്കുള്ളതും, 3-ആം പാദത്തില്‍, കേതുവിന്റെ കള്ളദൃഷ്ടിയുള്ളതിനാലും, തോല്‍വിയുടെ മാര്‍ജിന്‍ കൂടിയാലും അത്ഭുതമില്ല, ( യൂറൊ കപ്പ് ഓര്‍ക്കുക...)
പിന്നെയുള്ള, ബ്രസില്‍ / ഫ്രാന്‍സില്‍, വയസ്സന്‍ പടയായ ഫ്രാന്‍സിനു തെല്ലു സാധ്യത പോലുമില്ലേന്നു മനസ്സിലാക്കാന്‍ ഏതു പണിക്കനും കഴിയും ! 2-0 മോ, 3-1 ആണ് ഗോള്‍ സാധ്യതകള്‍ !!!
ഇറ്റലി/ജര്‍മനി സെമി പ്രവചനം .( മറ്റന്നാള്‍ തുടങ്ങാം )
16 Comments:
കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:
ഗെഡിയോട് ഞാന്‍ ബ്രസീലിന്റെ കാര്യത്തില്‍ യോജിക്കുന്നു. പക്ഷെ ഇംഗ്ലണ്ടിന് പറങ്കിഫോബിയ ഉണ്ടെങ്കിലും ഡച്ച്കാരോട് മത്സരിച്ച് ചവിട്ടിയും കുത്തിയും മഞ്ഞച്ചീട്ടും ചെവലച്ചീട്ടും വാങ്ങിക്കൂട്ടിയത് പാരയാവുമെന്ന് തോന്നുന്നു.
അലമ്പിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഇംഗ്ലണ്ടിനോടും ഇതേ കളി കളിച്ചാല്‍ ഓരോ മഞ്ഞയും കൈയ്യില്‍ വച്ചിരിക്കുന്നവന്മാരൊക്കെ ഒരെണ്ണം കൂടി സംഘടിപ്പിക്കാന്‍ സാധ്യത ഏറെയാണ്. എണ്ണം കുറഞ്ഞാല്‍ പിന്നെ ക്റ്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വേഗം കൊണ്ട് മാത്രം കാര്യമുണ്ടാവില്ല. ബെക്കാമില്ല എങ്കില്‍ പറങ്കികള്‍ക്ക് സാധ്യത കൂടും.
ഇടിവാള്‍ന്റെ പ്രവചനമണല്ലോ ഫലിച്ചതു ദില്‍ബൂ...
ഇടിയന്മാഷു കൊള്ളാലോ?
മക്കളേ...
ഇനിയെങ്കിലും ജ്യോല്‍സ്യരെ വിശ്വസിക്ക് !!! നോം പറഞ്ഞില്ല്യേ.. 2-1 അല്ലേല്‍, അതില്‍ കൂടുതല്‍..
പ്പന്തായി ! 3-1 നു, പറങ്ക്യോള് കൊണ്ടോയില്ല്യേ ?? നിക്ക് സന്തോഷായി !
സ്പെയിന്റെ ബ്രാല്‍ വെള്ളത്തിലായ സ്ത്തിതിക്ക്, നോം ഇനി പോര്‍ച്ചുഗലിന്റെ കൂട്യാ... കപ്പ് അവര്‍ക്കന്ന്യെ.. സെമീല് ബ്രസിലിന്റെ കാര്യ്ം ഗോപി ! 2-0 നു !
ഇടിയേ
അതു തെറ്റും... ബ്രസീല്‍ ചുമ്മാാ ജെയിക്കും...
:)
ആദി..
ഇവടെ ഇപ്പോ സമയം 11 മണി... രാത്രി !!
10 മണി കഴിഞ്ഞാ നോം കവടി നെരത്താറില്ല്യ !! നാളെ രാവിലെ വിശദായിട്ടു പറയാം !
ഇന്നു ബ്രസീലിന്റെ കളീ കണ്ട് എപ്പടിയിരിക്കുമെന്നും നോക്കാലോ !
ഹേയ്യ്, മഞ്ഞക്കിളീലോട്ടൊന്നും കണ്ടില്ല്യാ,, ആദിയെ ??
അപ്പോള്‍ ഇടിവാള്‍ ദേശീയ ജോത്സ്യന്‍..............
അതെ, പ്രവചിച്ച ഒന്നിത്തിരി നേരത്തേ ആയീന്നു മാത്രം..
ഇടി ഗഡീ ;)
ഒന്നു ശരി
ഒന്നു തെറ്റ്
തെറ്റുമെന്ന് എനിക്ക് തോന്നിയത് ശരിയായി...
ശരിയാവുമെന്ന് എനിക്കു നൂറു ശതമാനം ഉറപ്പുണ്ടായിരുന്നത് തെറ്റി :))
കുഴപ്പമില്ല... പ്രവചനം തുടരുമല്ലോ
ഗെഡ്യേ.. പ്രവചനം കലക്കി. ഫൈനല്‍ ആരൊക്കെ തമ്മില്‍? ഞാന്‍ പറയാം.
ജര്‍മ്മനി 2 പോര്‍ച്ചുഗല്‍ 1
രാവിലെ കവടി നിരത്തി നോക്കിയപ്പോള്‍, നോം സ്ഥബ്ധിച്ചിപോയി !
ബ്രസീല്‍ ഫൈനല്‍ കാണില്ലെന്നു നേരത്തെ പറഞ്ഞതല്ലേ.. പക്ഷേ, അതു സെമിയില്‍ പോര്‍ചുഗലിനോടു തോല്‍ക്കൂന്നായിരുന്നു . എവിടെയോ ഒരു വശപ്പിശക്..
ജര്‍മനി, ഇറ്റലി സെമിഫൈനല്‍, ഇറ്റലി 2-1 ജയിക്കും ! ക്ലോസ് 1 ഗോളു കൂടിയടിച്ച് സ്വര്‍ണ്ണ ബൂട്ടും കൊണ്ടു പോകും !
ഫ്രാന്‍സ് പോര്‍ചുഗലിനോട് 1-0 നു തോല്‍ക്കും
അപ്പ ഫൈനല്‍ ഇറ്റലി വി പോര്‍ചുഗല്‍ ! ആ പ്രവചനം 7 നു !!!
ജര്‍മ്മനി 3 : ഇറ്റലി 1
ഫ്രാന്‍സ് 2 : പോര്‍ച്ചുഗല്‍ 1
ഇറ്റലി 1 : പോര്‍ച്ചുഗല്‍ 0
ജര്‍മ്മനി 2 : ഫ്രാന്‍സ് 1
മതി ശെനിയാ.. ഇതു കൊള്ളാമ്മ്..( Template ) റൊമ്പ നന്ദൃീീീ !!
ഇടിവാള്‍ ഗെഡ്യേ,
സ്മാള്‍ വേണോ ലാര്‍ജ് വേണോ?
ഫോണ്ടിന്റെ കാര്യാണേ.. ഇങ്ങളേതാ കാച്ചി വിടാറ്? ഒരെ ബ്ലോഗില് ഒരെ വലിപ്പത്തില് എഴുതാലോ..
സ്മോളു വേണോ ലാര്‍ജു വേണോ.. എന്നൊരു ചോദ്യത്തിനു..
സ്മോള്‍ മതീീീീീീീ... എന്നു ഞാനിതുവരെ എന്റെ ജന്മത്തു പറഞ്ഞിട്ടില്ല....
ദില്ലു എന്നെക്കൊണ്ടതു പറയിപ്പിക്കാന്‍ തന്ന്യാ ???
ചെറിയ ഫോണ്ടല്ലേ മാഷെ നല്ലത്... അഭിപ്രായം മാത്രം !
Post a Comment
<< Home